Pages

Tuesday, March 20, 2012

ഉന്മാദിയുടെ സന്ദേഹങ്ങള്‍

ഈ നഗരത്തിന്‍റെ ഓരോ തെരുവുകളും എനിക്കുവേണ്ടി നിന്നെ വിളിച്ചെങ്കിലും നീ കേട്ടില്ല... ഞാന്‍ നിന്‍റെ വിഹാര കേന്ദ്രങ്ങളില്‍ നിന്നെത്തേടി അലഞ്ഞത് നീ കണ്ടില്ലെന്നു നടിച്ചു. നിനക്കായുള്ള എന്‍റെ തേങ്ങലുകള്‍ നീ കേട്ടില്ലെന്നു നടിച്ചു. എന്‍റെ കേഴലുകള്‍ കേട്ട് നീ അരിശം കൊണ്ടു. മാസങ്ങളും, വര്‍ഷങ്ങളും കടന്നു പോയെങ്കിലും, നിന്‍റെ കാതുകള്‍ നീ എനിക്കായി തുറക്കില്ലെന്ന് ഇന്നും വാശി പിടിക്കുന്നു... പളുങ്കു ഭിത്തികള്‍‍ക്കുള്ളില്‍ നിന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലസിക്കുമ്പോള്‍, ജീവിതത്തിന്‍റെ മാസ്മരികഗോപുരങ്ങളില്‍ മേലോട്ട് പോകുമ്പോള്‍ ഓര്‍ക്കുക; നിന്‍റെ സാമീപ്യത്തിനായി എന്നും ദാഹിക്കുന്ന, നിന്‍റെ പ്രണയത്തിനായി എന്നും കൊതിക്കുന്ന ഒരു ഉന്മാദിയുടെ നിശബ്ദ പ്രാര്‍ത്ഥനകളാവാം ഒരു പക്ഷെ നിന്‍റെ ഓരോ സന്തോഷത്തിനും കാരണം.

അല്ലെങ്കില്‍ ഒരു പക്ഷെ നിന്‍റെ സന്തോഷങ്ങള്‍ ആവാം ഈ ഉന്മാദിയെ ഓരോ ദിവസവും ജീവിക്കാനായി പ്രേരിപ്പിക്കുന്നത്.

നീ തന്ന ഭ്രമഭംഗത്തിന്റെ, നഷ്ടസ്വപ്നങ്ങളുടെ ഉന്മാദത്തില്‍ !

No comments:

Post a Comment