Pages

Tuesday, February 8, 2011

ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍ ...


ഏകാന്തത ഒരു ഹ്രസ്വ യാത്ര പോയി തിരികെ വന്നത് ഒരു വേനല്‍ക്കാലത്ത് ആയിരുന്നു. പോയ്‌ വന്നപ്പോള്‍ സമ്മാനമായി കൊണ്ട് വന്നത് നിന്റെ മാറിലെ പ്രണയത്തിന്‍റെ ചൂടിന്റെ ഓര്‍മകളായിരുന്നു. അവ എന്റെ രാത്രികളെ കൂടുതല്‍ ദുസ്സഹമാക്കി. കഴിഞ്ഞ ധനുമാസത്തെ രാത്രികളില്‍ എന്നെ തണുത്തുവിറപ്പിച്ച, എന്‍റെ അസ്ഥികളെ മരപ്പിച്ച കുളിരിനെ വീണ്ടും ദുസ്സഹമാക്കിയത് നിന്‍റെ ആര്‍ദ്രമായ ചുണ്ടുകളിലെ തണുപ്പിന്റെ ഓര്‍മകളായിരുന്നു. നിന്‍റെ ഓര്‍മകളില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നെങ്കിലും അവ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. മിടുക്കരായ വേട്ടപ്പട്ടികളെപ്പോലെ. അവയില്‍നിന്നു രക്ഷപെടാന്‍ ഞാന്‍ മൈലുകളും നാടുകളും താണ്ടി ഓടി. പക്ഷേ നല്ല വേട്ടപ്പട്ടികള്‍ യജമാനന്‍ തന്‍റെ ഇരയെ കൊല്ലുന്നോളം അതിനെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നെയും നിന്‍റെ ഓര്‍മ്മകള്‍ മരണം വരെ വെട്ടയാടുമെന്നുറപ്പ്; അല്ലെങ്കില്‍ ഏകാന്തത എന്‍റെ കൂട്ടുകാരനായ്‌ ഉള്ളത്രോളം വരെയെങ്കിലും.

2 comments:

  1. When you are alone you need a shelter to hide. But as soon as you got a nice company you can see "the world is changing".

    ReplyDelete
  2. Don't get hunted by your memories! Its hard to kill those, but its possible to distract your mind from reminding those again! Good Luck, Bro!!

    ReplyDelete