Pages

Sunday, November 28, 2010

ഓര്‍മ്മ

വിജനമാം ഗോവണിപ്പടികള്‍ക്ക് മുകളില്‍
ഒരുമിച്ചിരുന്നു പ്രണയിച്ച കാലം
നീയെന്റെ മാറില്‍ മുഖം ചേര്‍ത്ത് കൊച്ചൊരു -
കുഞ്ഞിനെപ്പോലെ മയങ്ങിയ നാള്‍കള്‍


മറന്നുവോ നീ മറക്കാന്‍ ശ്രമിക്കുന്നോ?
മനസ്സിന്റെ കോണില്‍ മറച്ചുവയ്ക്കുന്നോ?


നിന്റെയുമെന്റെയും സ്വപ്നങ്ങളെ നാം
നമ്മുടെ സ്വപ്നങ്ങളെന്നു വിളിച്ചതും
നമ്മളൊന്നിച്ചൊരു സുന്ദരനാളെയ്ക്കായ്‌
നെഞ്ചിന്റെയുള്ളില്‍ പ്രതീക്ഷകള്‍ നെയ്തതും


ഓര്‍മയില്ലേ സഖീ? ഓര്‍മയില്ലേ? നിന-
ക്കോര്‍മയുണ്ടാവുമെന്നെന്‍ മനം ചൊല്ലുന്നു


ദുഖങ്ങളില്‍, നീണ്ട കാത്തിരിപ്പുകളില്‍
പരസ്പരം ചായുവാന്‍ തോളുകള്‍ കൈമാറി
സൗഭാഗ്യനാളുകള്‍ ആഘോഷമാക്കി
മഴയില്‍ കുതിര്‍ന്നു നാം ഉല്ലസിച്ചെന്നും


മറന്നുവോ നീ മറക്കാന്‍ ശ്രമിക്കുന്നോ?
മനസ്സിന്റെ കോണില്‍ മറച്ചുവയ്ക്കുന്നോ?


മാനഗരങ്ങളില്‍ സൂര്യനെ സാക്ഷിയായ്
തോളുതോള്‍ ചേര്‍ന്ന്, കൈകോര്‍ത്ത്‌ നടന്നതും
സന്ധ്യയില്‍ കടല്‍ക്കരയിലെ മണലില്‍
സ്നേഹത്തിന്‍ മാധുര്യ ലഹരി നുണഞ്ഞതും


ഓര്‍മയില്ലേ സഖീ? ഓര്‍മയില്ലേ? നിന-
ക്കോര്‍മയുണ്ടാവുമെന്നെന്‍ മനം
ചൊല്ലുന്നു


തെറ്റുകളൊന്നും മറന്നില്ല പ്രിയസഖീ
കുറ്റങ്ങള്‍ക്കോരോന്നും മാപ്പപേക്ഷിപ്പൂ ഞാന്‍
നീയെന്റെ ജീവനില്‍ തിരികെ വരുമെന്ന
ജഢിത പ്രതീക്ഷയില്‍ കാത്തിരിക്കുന്നു ഞാന്‍


മറക്കരുതേ നീ, പിരിയരുതേയെന്നെ-
യെന്നെന്റെ ഉള്ളമുരുകി പ്രാര്‍ത്ഥിപ്പൂ


ഓര്‍മയില്ലേ സഖീ? ഓര്‍മയില്ലേ? നിന-
ക്കോര്‍മയുണ്ടാവുമെന്നെന്‍ മനം ചൊല്ലുന്നു



സ്നേഹപൂര്‍വ്വം,
റോബിന്‍

No comments:

Post a Comment